Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് സ്ഥാനാർഥികൾക്ക് വെട്ടേറ്റു
text_fieldsbookmark_border
കൊല്ലം: പെരിനാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെട്ടേറ്റു. പതിനെട്ടാം വാർഡ് സ്ഥാനാർഥി ലെറ്റസ് ജെറോമിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഒന്നരയോടെ ബൈക്കുകളിലെ ത്തിയ അക്രമിസംഘം ലെറ്റസിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസുകാരാണ് ആക്രമണത്തിനു പിന്നില്ലെന്ന് സി.പി.എം ആരോപിച്ചു.
തിരുവനന്തപുരം ആനാട് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെട്ടേറ്റു. വഞ്ചുവം വാർഡിലെ സി.പി.ഐ സ്ഥാനാർഥി ഷമീമിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. സ്ഥാനാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story