Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടിങ് മെഷീനുകൾ തകരാറിലായി
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായി. കണ്ണൂർ ഇരിട്ടിയിൽ പായം പഞ്ചായത്തിൽ വട്ടിയറ യു.പി സ്കൂളിലാണ് വോട്ടിങ് മെഷീനുകൾ തകരാറിലായത്.
കൂടാതെ, മുക്കം മുനിസിപ്പാലിറ്റി 20ാം ഡിവിഷൻ വെസ്റ്റ് ചേന്നമങ്ങലൂർ മദ്രസ, കാസർകോട് പിലിക്കോട് പഞ്ചായത്തിലെ 14ാം വാർഡ്, പയ്യോളി അയനിക്കാട് ഹോളി വെൽഫെയർ സ്കൂൾ, കൊല്ലം ചിറക്കട പഞ്ചായത്ത് കച്ചാലുമൂട് വാർഡ്, കോഴിക്കോട് കൊടുവള്ളി, തിരുവനന്തപുരം നെയ്യാറ്റിങ്കര മരതത്തൂർ വാർഡ് എന്നിവിടങ്ങളിലും മെഷീൻ തകരാറിലായി.
കോഴിക്കോട് ജില്ലയിലെ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂർ, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങൽ, വളയം എന്നിവിടങ്ങളിളും വോട്ടിങ് മെഷീൻ തകരാറിലായിട്ടുണ്ട്.
ത്രിതലത്തിൽ വോട്ടിങ് മെഷീൻ ഏർപ്പെടുത്തുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്.
Next Story