മാതാവിന്‍െറ പരാതി; പിഞ്ചുകുഞ്ഞിന്‍െറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
text_fieldsകൊണ്ടോട്ടി: 40 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഖബറടക്കം കഴിഞ്ഞ് പത്ത് ദിവസത്തിനു ശേഷം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. മാതാവിന്‍െറ പരാതിയിലാണ് നടപടി. പുളിക്കലിനടുത്ത് അനന്തായൂരിലാണ് സംഭവം. അനന്തായൂര്‍ മരുതാരമ്മല്‍ ഫയാസും (27) ഭാര്യയും പുതിയേടത്ത് പറമ്പില്‍ വാടകവീട്ടിലാണ് താമസം. കഴിഞ്ഞ 24ന് രാത്രിയാണ് ഉറങ്ങിക്കിടന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. അസുഖമൊന്നുമുണ്ടായില്ല. കുട്ടിയെ പിതാവ് ആശുപത്രിയിലൊന്നും കാണിച്ചില്ല. പിറ്റേന്ന് അനന്തായൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഫയാസും ഭാര്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയാസിന്‍െറ പ്രവൃത്തിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭാര്യയും ഇവരുടെ പിതാവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. കൊണ്ടോട്ടി തഹസില്‍ദാറുടെയും സി.ഐ ബി. സന്തോഷിന്‍െറയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഫയാസിനെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.