Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവു നായ്ക്കളെ മുഴുവന്‍ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല
text_fieldsbookmark_border
കൊച്ചി: തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധയോ മാരകമുറിവോ സംഭവിച്ചവയെ കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നടപടിയെടുക്കാമെന്ന് ഹൈകോടതി. കേന്ദ്ര നിയമപ്രകാരം ഇതിനായി രണ്ടാഴ്ചക്കകം മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണം. കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ വേണം നായകളെ പിടികൂടാനെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരുവു നായ്ക്കളെ മുഴുവന്‍ ഏത് മാര്‍ഗത്തിലൂടെയും കൊന്നൊടുക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ നിയമത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകാധികാരം ഇല്ളെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
Next Story