Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂരിലും വോട്ടിങ്ങ് യന്ത്രങ്ങൾ തകരാറിലായി
text_fieldsbookmark_border
തൃശൂര്‍: മലപ്പുറത്ത് വോട്ടെടുപ്പ് യന്ത്രങ്ങൾ പണിമുടക്കിയതിന് പിന്നാലെ തൃശൂർ ജില്ലയിലും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. ജില്ലയിലെ 30ഓളം യന്ത്രങ്ങളിലാണ് തകരാർ കണ്ടെത്തിയത്. മലപ്പുറത്ത് 270 വോട്ടിങ് മെഷീനുകളാണ് തകരാറിലായത്. മലപ്പുറത്ത് നടന്നത് ആസൂത്രിതമായ അട്ടിമറിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് അന്വേഷിക്കണമെന്ന് മുസ് ലിം ലീഗും സി.പി.എമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് സി.പി.എം അറിയിച്ചു.
തകരാറിലായ വോട്ടിങ് യന്ത്രങ്ങൾ പുനസ്ഥാപിക്കുന്നത് വൈകുന്നതിനാൽ പലയിടങ്ങളിലും വോട്ടിങ് തടസ്സപ്പെട്ടിരിക്കുകയാണ്. വോട്ടിങ്ങിനുള്ള സമയം ദീർഘിപ്പിക്കാൻ സാധ്യതയില്ല. പകരം സാധാരണപോലെ അഞ്ച് മണിക്ക് ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കുകയാണ് ചെയ്യുക.
Next Story