Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിക്ക് സ്വീകരണം നൽകുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി-വി.എസ്

text_fields
bookmark_border
മാണിക്ക് സ്വീകരണം നൽകുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി-വി.എസ്
cancel

തിരുവനന്തപുരം: കോഴ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.എം മാണിക്ക് സ്വീകരണം നൽകുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. മാണിയുടെ കഴുത്തിൽ അണിയിക്കുന്ന ഒാരോ മാലയും അഴിമതിക്ക് പ്രോത്സാഹനം നൽകുന്നതാണ്. ജനാധിപത്യത്തെ അവഹേളിക്കുന്ന നടപടി മാണിയുടെ അനുയായികൾ അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ബാർ കോഴ ആരോപണത്തിൽ നിന്ന് മന്ത്രി കെ. ബാബുവിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും വി.എസ് ആരോപിച്ചു. കോഴ കേസിൽ നിന്ന് ബാബുവിനെ രക്ഷിച്ചത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട് തള്ളണമെന്നും വി.എസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story