Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പീക്കര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചെരിപ്പിന്‍െറ വാറഴിക്കുന്നയാള് -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന് കോണ്‍ഗ്രസ് നേതാക്കളുടെ ചെരിപ്പിന്‍െറ വാറഴിക്കുന്നയാളായി അധ$പതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. എം.എല്‍.എ സ്ഥാനം രാജിവെച്ചശേഷം പി.സി. ജോര്‍ജിനെ പുറത്താക്കുന്നതില്‍ എന്തു പ്രസക്തിയാണുള്ളത്. സ്പീക്കറുടെ മുന്നില്‍വെച്ചാണ് രാജിക്കത്ത് എഴുതി നല്‍കിയത്. രാജി സ്വീകരിക്കുക എന്നതാണ് സമാന്യ നടപടി. ആത്മഹത്യ ചെയ്തയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതു പോലുള്ള അസംബന്ധമാണ് സ്പീക്കറുടെ നടപടിയില്‍ പ്രകടമായതെന്നും വി.എസ് പറഞ്ഞു.
Next Story
