Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിശ്ചിത തീയതിക്കകം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവർക്ക് മാത്രം പരീക്ഷ

text_fields
bookmark_border
  • നിർദേശം പി.എസ്​.സി തത്ത്വത്തിൽ അംഗീകരിച്ചു
നിശ്ചിത തീയതിക്കകം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവർക്ക് മാത്രം പരീക്ഷ
cancel

തിരുവനന്തപുരം: നിശ്ചിത തീയതിക്കകം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവരെ മാത്രം പരീക്ഷ എഴുതിച്ചാൽ മതിയെന്ന നിർദേശം പി.എസ്.സി യോഗം തത്ത്വത്തിൽ അംഗീകരിച്ചു. ഇവർക്കു വേണ്ടി മാത്രമേ കമീഷൻ പരീക്ഷാ സൗകര്യങ്ങൾ ഒരുക്കുകയുള്ളൂ. ഇതിെൻറ പ്രായോഗിക വശങ്ങൾ കൂടി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമീഷൻ മൂന്ന് മെംബർമാരടങ്ങുന്ന ഉപസമിതിക്ക് രൂപം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ അപേക്ഷിക്കുന്ന മുഴുവൻ ഉദ്യോഗാർഥികൾക്കും കമീഷൻ പരീക്ഷാസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

ഇവർക്ക് വേണ്ടിയും പരീക്ഷാ ഹാൾ സൗകര്യം, ചോദ്യം അച്ചടി, ഇൻവിജിലേറ്റർമാർ, പി.എസ്.സി ഉദ്യോഗസ്ഥർ, വാഹനങ്ങൾ എന്നിവ കമീഷൻ ഏർപ്പെടുത്തുന്നുണ്ട്. എന്നാൽ, ഹാൾടിക്കറ്റ് നിശ്ചിത സമയത്തിനകം ഡൗൺലോഡ് ചെയ്യുന്നവരുടെ കണക്ക് ശേഖരിച്ച് പരീക്ഷ എഴുതുന്നവരുടെ എണ്ണം ലഭ്യമാക്കാനാണ് കമീഷെൻറ ശ്രമം. ഇതുവഴി പാഴ്ചെലവ് ഒഴിവാക്കാനാകുമെന്നും കമീഷൻ കരുതുന്നു. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റ് നഷ്ടപ്പെടുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാനാകും എന്നതടക്കമുള്ള പ്രശ്നങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. 38 തസ്തികകളിലേക്ക് നിയമനത്തിനായി വിജ്ഞാപനം ഇറക്കാനും കമീഷൻ തീരുമാനിച്ചു. പി.എസ്.സി പരസ്യം എല്ലാ പത്രങ്ങളിലും നൽകുന്നതിന് നടപടിയെടുക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആദിവാസി കേന്ദ്രങ്ങളിൽനിന്ന് ആദിവാസികളായ 100 പേരെ പൊലീസിലും 100 പേരെ എക്സൈസ് വകുപ്പിലും എടുക്കണമെന്ന സർക്കാർ നിർദേശം യോഗം അംഗീകരിച്ചു. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവൻറ് (സ്പെഷൽ റിക്രൂട്ട്മെൻറ് ) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പരീക്ഷ നടത്തും. വിവിധ വകുപ്പുകളിലെ എൽ.ഡി ക്ലർക്ക് (സ്പെഷൽ റിക്രൂട്ട്മെൻറ്) തസ്തികയിലേക്ക് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പരീക്ഷ നടത്താനാണ് തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story