Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ.കെ. മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് വി.സിയാകും
text_fieldsbookmark_border
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിയമിതനാവും. സേര്‍ച് കമ്മിറ്റി ഇദ്ദേഹത്തിന്‍െറ പേര് മാത്രമുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഗവര്‍ണറുടെ അംഗീകാരം വരുന്ന മുറക്കാകും നിയമനം.കേരള സര്‍വകലാശാലയില്‍ രണ്ട് വര്‍ഷത്തിലേറെയായി രജിസ്ട്രാറായി പ്രവര്‍ത്തിക്കുകയാണ്. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ അധ്യാപകനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം പുത്തൂര്പള്ളിക്കലില് കണ്ണേത്ത് കുഞ്ഞാലന്കുട്ടിയുടെയും വി.പി. സഫിയയുടെയും മകനാണ്. ഭാര്യ: റംല. മക്കള്‍: ഷഹീര്‍, ഹനാന ബഷീര്‍, ഹനൂന ബഷീര്‍, അയ്ദ ബഷീര്‍.
Next Story
