Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ.കെ മുഹമ്മദ്​ ബഷീർ കാലിക്കറ്റ്​ വി.സി; ഗവർണർ ഫയലിൽ ഒപ്പുവെച്ചു

text_fields
bookmark_border
ഡോ.കെ മുഹമ്മദ്​ ബഷീർ കാലിക്കറ്റ്​ വി.സി; ഗവർണർ ഫയലിൽ ഒപ്പുവെച്ചു
cancel

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ. മുഹമ്മദ് ബഷീറിെന കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി  നിയമിച്ചു. ഇത് സംബന്ധിച്ച ഫയലിൽ ഗവർണർ പി.സദാശിവം ഒപ്പുവെച്ചു. വൈസ്ചാൻസലർ പദവിയിലേക്ക് ചീഫ് സെക്രട്ടറി കൺവീനറായ െസർച് കമ്മിറ്റി ഡോ. മുഹമ്മദ് ബഷീറിെൻറ പേര് മാത്രമാണ് നിർദേശിച്ചത്. എന്നാൽ അദ്ദേഹത്തിെൻറ അക്കാമിക യോഗ്യതയെക്കുറിച്ച് കഴിഞ്ഞ ദിവസം ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് ഗവർണർ വിശദീകരണം തേടിയത്. അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. കോളജ് പ്രിൻസിപ്പൽ, കേരള സർവകലാശാല രജ്സ്ട്രാർ എന്നീ നിലകളിലുള്ള പരിചയം കണക്കിലെടുത്താണ് ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലറായി സർക്കാർ ശിപാർശ െചയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story