യു.ഡി.എഫിന് ഏഴും ഇടതിന് അഞ്ചും പ്രസിഡന്റ് സ്ഥാനം കൂടി
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ 12 അധ്യക്ഷസ്ഥാനങ്ങളിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ ഏഴും എല്‍.ഡി.എഫിന്‍െറ അഞ്ചും സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കൊല്ലം പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ ധന്യാകൃഷ്ണന്‍ (എല്‍.ഡി.എഫ്), പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ സുനില്‍ വര്‍ഗീസ് ആന്റണി (യു.ഡി.എഫ്), കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്തില്‍ ഷീബാമോള് (യു.ഡി.എഫ്), തീക്കോയി ഗ്രാമപഞ്ചായത്തില്‍ കെ.സി. ജയിംസ് (യു.ഡി.എഫ്), ഏറ്റുമാനൂര്‍ ബ്ളോക്പഞ്ചായത്തില് പി.വി. മൈക്കിള്‍ (യു.ഡി.എഫ്), ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തില്‍ പി.ആര്. ബിനു (യു.ഡി.എഫ്), എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ധന്യ ലിജു (എല്‍.ഡി.എഫ്), പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ വി.കെ. ഷംസുദ്ദീന്(എല്‍.ഡി.എഫ്), മലപ്പുറം കാളികാവ് ഗ്രാമപഞ്ചായത്തില്‍ നീലേക്കാടന് സൈതാലി(എല്‍.ഡി.എഫ്), കേളകം ഗ്രാമപഞ്ചായത്തില്‍ മൈഥിലി രമണന് (എല്‍.ഡി.എഫ്), കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തില്‍ അബ്ദുല്ല പുത്തന്‍പുരയില്‍ (യു.ഡി.എഫ്), വയനാട് കല്പറ്റ നഗരസഭയില്‍ ബിന്ദു ജോസഫ് (യു.ഡി.എഫ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
