Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാരിനെ വിമർശിച്ച തച്ചങ്കരിക്കെതിരെ നടപടിക്ക് അനുമതി

text_fields
bookmark_border
സർക്കാരിനെ വിമർശിച്ച തച്ചങ്കരിക്കെതിരെ നടപടിക്ക് അനുമതി
cancel

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ജീവനക്കാരുടെ യോഗത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച മുൻ എം.ഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വകുപ്പുതല നടപടിക്ക് അനുമതി. സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണന്‍റെ പരാതിയിലാണ് ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല അനുമതി നൽകിയത്. തച്ചങ്കരിക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾക്കായി ഡി.ജി.പി ടി.പി സെൻകുമാർ ആഭ്യന്തര വകുപ്പിന് നേരത്തെ കൈമാറിയിരുന്നു,

കൺസ്യൂമർഫെഡ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം അധ്യാപക ഭവനിൽ നടന്ന ജീവനക്കാരുടെ യോഗത്തിലാണ് സർക്കാറിനെയും സഹകരണ മന്ത്രിയെയും തച്ചങ്കരി രൂക്ഷമായി വിമർശിച്ചത്. ഇതേതുടർന്ന്  തച്ചങ്കരിക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് മന്ത്രി സി.എൻ ബാലകൃഷ്ണൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുകയായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story