Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ പാര്‍ട്ടി രൂപവത്കരിക്കും –സി.കെ. ജാനു

text_fields
bookmark_border
പുതിയ പാര്‍ട്ടി രൂപവത്കരിക്കും –സി.കെ. ജാനു
cancel


കൊച്ചി: ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ മുന്നണി രൂപവത്കരിക്കുമെന്ന് ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു.
നായര്‍ മുതല്‍ നായാടിവരെയുള്ള വെള്ളാപ്പള്ളിയുടെ സഖ്യത്തിലില്ലാത്തവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും സി.കെ. ജാനു കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ആദിവാസി ഊര് വികസന രാഷ്ട്രീയ മുന്നണിയെന്നാകും പാര്‍ട്ടിയുടെ പേര്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ആദിവാസികള്‍, ദലിതര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും മുന്നണി രൂപവത്കരിക്കുക. ഭൂമിക്കുവേണ്ടിയുള്ള നില്‍പ് സമരം പുനരാരംഭിക്കുമെന്നും ജാനു പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story