Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം -സുധീരൻ

text_fields
bookmark_border
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം -സുധീരൻ
cancel

തിരുവനന്തപുരം: കോഴിക്കോട് മാൻഹോളിൽ വീണവരെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ െെസ്വര്യജീവിതം തകര്‍ക്കുന്നതും കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകുന്നതുമായ വെള്ളാപള്ളിയുടെ നീക്കം അനുവദിക്കരുത്.
വെള്ളാപ്പള്ളി കേരള സമൂഹത്തിന് എന്ത് സംഭാവനയാണ് നല്‍കിയത്. കച്ചവടക്കാരനായ വെള്ളാപ്പള്ളി പണം ഉണ്ടാക്കുക മാത്രമാണ് ചെയ്തത്.
സ്വന്തം സ്ഥാപനങ്ങളില്‍ ലഭ്യമാക്കാത്ത സാമൂഹ്യനീതിയെ കുറിച്ച് വെള്ളാപ്പള്ളി പറയുന്ന് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശയാണെന്നും സുധീരൻ പറഞ്ഞു.

നൗഷാദിന് സംസ്ഥാന സര്‍ക്കാര്‍ സഹായധനം അനുവദിച്ചത് മുസ്‌ലിം ആയതുകൊണ്ടാണെന്നും മുസ്‌ലിമായി മരിക്കാന്‍ തനിക്ക് കൊതി തോന്നുന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story