Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രോവിഡന്‍റ് ഫണ്ട് കേസിലെ അറസ്റ്റ് തടയണമെന്ന് നികേഷിന്‍െറ ഹരജി

text_fields
bookmark_border
പ്രോവിഡന്‍റ് ഫണ്ട് കേസിലെ  അറസ്റ്റ് തടയണമെന്ന് നികേഷിന്‍െറ ഹരജി
cancel


കൊച്ചി: തൊഴിലുടമ നല്‍കേണ്ട പ്രോവിഡന്‍റ് ഫണ്ട് വിഹിതം അടച്ചില്ളെന്ന കേസില്‍  അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി. നികേഷ്കുമാറിന്‍െറ ഹരജി. തൊഴിലാളികളുടെ പേരില്‍ അടക്കേണ്ട പി.എഫ് വിഹിതം അടച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. 10 ലക്ഷം രൂപ കുടിശ്ശികയിനത്തിലും അഞ്ച് ലക്ഷം രൂപ പലിശയിനത്തിലും അടക്കണമെന്നാണ് റീജനല്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കണക്കുകൂട്ടി നല്‍കിയത്. പലിശ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചെങ്കിലും തീരുമാനം ഉണ്ടായിട്ടില്ളെന്നും അതുവരെ അറസ്റ്റ് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണറുടെ കാരണം കാണിക്കല്‍ നോട്ടീസും ലഭിച്ചിട്ടുണ്ട്.
ഇതും റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു. വാറന്‍റുള്ള സാഹചര്യത്തില്‍ കളമശ്ശേരി എസ്. ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story