Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ  കണ്ടത്തൊത്തതില്‍ ഗൂഡാലോചനയെന്ന് വി.എസ് 

text_fields
bookmark_border
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ  കണ്ടത്തൊത്തതില്‍ ഗൂഡാലോചനയെന്ന് വി.എസ് 
cancel

തിരുവനന്തപുരം: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടത്തൊത്തതിനു പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. സംഭവം നടന്നു രണ്ടരവര്‍ഷം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടത്തൊന്‍ മാറിമാറി വന്ന പോലീസ് അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് സി.ബി.ഐയ്ക്ക് മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 
പകരം പുതിയ അന്വേഷണസംഘത്തെ നിയമിക്കുകയാണ് ചെയ്തത്. പത്തുമാസംകഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ കുറ്റപത്രം നല്‍കുവാനോ പോലീസ് തയ്യാറായില്ളെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എമ്മിനോ, പ്രവര്‍ത്തകര്‍ക്കോ ബന്ധവുമില്ലാത്ത സംഭവം സി.പി.എമ്മിന്‍്റെ തലയില്‍ കെട്ടിവെച്ച് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമിക്കുകയാണ്. ഇനിയെങ്കിലും സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടത്തെുവാന്‍ ശ്രമിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story