Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്​ സഹായ വിതരണത്തിന്​ അനുമതി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്​ സഹായ വിതരണത്തിന്​ അനുമതി
cancel

കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച തുക വിതരണം ചെയ്യാൻ ൈഹകോടതി അനുമതി നൽകി. അതേസമയം ഇതിെൻറ പേരിൽ ഒരു രാഷ്ട്രീയ കക്ഷിയും നേട്ടം അവകാശപ്പെടരുതെന്നും കോടതി ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 44327 പേർക്കാണ് ധനസഹായം അനുവദിച്ചിരുന്നത്. 44.50 കോടി രൂപയുടെ ധനസഹായം താലൂക്ക് ഒാഫിസുകൾ വഴിയാണ് വിതരണം െചയ്യേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് ധനസഹായം ലഭിക്കാതായ രണ്ട് ഉപഭോക്താക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ഫണ്ട് അനുവദിച്ചിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുന്നതിന് പെരുമാറ്റച്ചട്ടം തടസമല്ലെന്ന് കെ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story