Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യം കേരളത്തിനൊപ്പം –പ്രധാനമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം രാജ്യം ഏറ്റുവാങ്ങുകയാണെന്നും കേന്ദ്രസര്‍ക്കാറും രാജ്യത്തെ ജനങ്ങളും ദുരന്തത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദുരന്തബാധിതരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. മികച്ച ചികിത്സ എവിടെയാണോ അവിടെ അതിനുള്ള സൗകര്യം ഉണ്ടാക്കാം. അത് ഡല്‍ഹിയിലാണെങ്കിലും മുംബൈയിലാണെങ്കിലും അതിനുള്ള എല്ലാ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കാം. വാക്കുകളിലൊതുക്കാന്‍ കഴിയാത്തത്ര ഭീകര ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു$ഖത്തില്‍ താനും പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Next Story
