വെടിക്കെട്ട് ദുരന്തം: ക്രൈം ബ്രാഞ്ച് എ.ഡി.എമ്മിെൻറ മൊഴിയെടുക്കും
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊല്ലം എ.ഡി.എമ്മിെൻറ മൊഴിയെടുക്കും. വെടിക്കെട്ടിന് എ.ഡി.എം ഫോൺവഴി വാക്കാൽ അനുമതി നൽകിയെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് എ.ഡി.എം ഷാനവാസിെൻറ മൊഴിയെടുക്കാൻ ൈക്രംബ്രാഞ്ച് തീരുമാനിച്ചത്. എ.ഡി.എമ്മിെൻറ ഫോൺ രേഖകളും ക്രൈംബ്രാഞ്ച് പരിേശാധിക്കും.
അതേസമയം പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിരസിച്ചുകൊണ്ട് ഏപ്രിൽ എട്ടിന് പുറത്തിറക്കിയ ഉത്തരവ് മാറ്റം വരുത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ലെന്ന് എ.ഡി.എം പറഞ്ഞു. അനുമതി നിരസിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉത്തരവ് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും എത്തിച്ചു നൽകിയതാണ്. വെടിെക്കട്ടിന് താൻ വാക്കാൽ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
