ആന എഴുന്നള്ളിപ്പിനും നിയന്ത്രണം
text_fieldsതൃശൂര്‍: ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ട് ഹൈകോടതി നിരോധിച്ചതിന ്പിറകെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നുമുള്ള ഉത്തരവ് ഇന്നലെ ദേവസ്വങ്ങള്‍ക്ക് ലഭിച്ചു. ഇതോടെ പൂരം നടത്തിപ്പ് പ ൂര്‍ണമായും അനിശ്ചിതത്വത്തിലായി.
വെടിക്കെട്ടില്ളെങ്കില് എഴുന്നള്ളിപ്പും കുടമാറ്റവും ഒഴിവാക്കി പൂരം ചടങ്ങ് മാത്രമായി നടത്തേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കിയതിന് പിറകെയാണ് ആന എഴുന്നള്ളത്തിനും നിയന്ത്രണം വന്നത്. ഇത് പകല്‍ നടക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെ പൂരം പുറപ്പാടിനെ ബാധിക്കും. പകല്‍ എഴുന്നള്ളിച്ച് എത്തിയാണ് വൈകീട്ട് കുടമാറ്റത്തിന് ആനകള്‍ നിരക്കുന്നത്. വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ആനകളെ അണിനിരത്താന്‍ കഴിയാതെ വരും. ഇതോടെ, പൂരം ചടങ്ങാക്കുമെന്ന ദേവസ്വങ്ങളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ കോടതിയുടെയും സര്‍ക്കാറിന്‍െറയും ഉത്തരവുകളിലൂടെതന്നെ യാഥാര്‍ഥ്യമാവുന്ന സ്ഥിതിയാണ്.
