പരവൂർ ദുരന്തത്തിൽ ഒരു മരണം കൂടി; അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു
text_fieldsതിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. പൂതക്കുളം സ്വദേശി സത്യനാണ് മരിച്ചത്. ഇതോടെ മരണം 114 ആയി. പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 54 പേരില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 138 പേരാണ് ഇവിടെ ചികിത്സ തേടിയത്. ഇന്നലെ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘവും ഒപ്പമുണ്ടായിരുന്നു. തുടര്‍ചികിത്സക്കായി പ്ലാസ്റ്റിക് സര്‍ജറി, അനസ്തേഷ്യ, നഴ്സിങ് വിഭാഗങ്ങളടങ്ങിയ 10 അംഗ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍െറ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് മൂന്ന് വെന്‍റിലേറ്ററുകളും ശബരിമലയില്‍നിന്ന് ഒരു വെന്‍റിലേറ്ററും കൂടി മെഡിക്കല്‍ കോളജിലത്തെിക്കാനും തീരുമാനിച്ചു. വസ്ത്രം ധരിക്കാന്‍ കഴിയാത്ത പൊള്ളലേറ്റ രോഗികള്‍ക്ക് സുഗമമായി വായു കടക്കത്തക്ക രീതിയിലുള്ള പ്രത്യേകതരം 10 ക്രാഡിലുകള് സജ്ജമാക്കിയിട്ടുണ്ട്.
