Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരവൂര്‍ ദുരന്തം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

text_fields
bookmark_border
പരവൂര്‍ ദുരന്തം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍
cancel

പരവൂര്‍: പരവൂര്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വെടിക്കെട്ട് തൊഴിലാളികളായ തുളസി, അശോകന്‍ എന്നിവരെ കൊല്ലത്ത് വെച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി അജയന്‍, വിനോദ് എന്നീ രണ്ടു പേരെയും പൊലീസ് കസ്റ്റിയിലെടുത്തിരുന്നു. പ്രതികളെ ഇന്ന് 11 മണിക്ക് പരവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അതേ സമയം, പരിക്കേറ്റവര്‍ക്കുള്ള ധനസഹായ വിതരണം നടന്നു വരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുവരെ 389 പേര്‍ക്ക് സഹായം വിതരണം ചെയ്തു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ കണ്ടത്തെി ധനസഹായം ലഭ്യമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേ സമയം സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 13 പേരെയും ഇന്ന് തെളിവെടുപ്പിനായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ എത്തിക്കും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഏപ്രില്‍ പത്തിനായിരുന്നു ഉത്സവത്തിനിടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ 107 പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story