Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടുപേരുടെ നില ആശങ്കജനകം; ആറുപേര്‍ ഗുരുതരാവസ്ഥയില്‍

text_fields
bookmark_border
രണ്ടുപേരുടെ നില ആശങ്കജനകം; ആറുപേര്‍ ഗുരുതരാവസ്ഥയില്‍
cancel

തിരുവനന്തപുരം: വെടിക്കെട്ടപകടത്തില്‍പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം. ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 51 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. പൊള്ളല്‍ വിഭാഗം തീവ്രപരിചരണ യൂനിറ്റില്‍ ചികിത്സയില്‍ കഴിയുന്ന രാജീവ് (16), അജിത് (16) എന്നിവരുടെ നിലയാണ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. പൊള്ളലിനോടൊപ്പം വിഷപ്പുക ശ്വസിച്ചുള്ള ശ്വാസകോശ തകരാറാണ് അവസ്ഥ ഗുരുതരമാക്കുന്നത്.
അതേസമയം, മെഡിക്കല്‍ കോളജിലെ ചികിത്സാ സംവിധാനങ്ങള്‍ തൃപ്തികരമായതിന്‍െറ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍നിന്ന് വന്ന ഒരുസംഘം ഡോക്ടര്‍മാര്‍ തിരികെപ്പോകാനും തീരുമാനിച്ചു. എന്നാല്‍, ക്രിട്ടിക്കല്‍ കെയറിലെ ഡോക്ടര്‍മാരുടെ സംഘം ഇവിടെ തുടരും.മികച്ച ചികിത്സ നല്‍കിയ മെഡിക്കല്‍ കോളജിലെയും ഡല്‍ഹിയിലെയും വിദഗ്ധ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ശശി തരൂര്‍ എം.പി അഭിനന്ദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story