പരവൂര്‍ ദുരന്തം: മൂന്നു പേര് കൂടി കസ്റ്റഡിയില്‍
text_fieldsകൊല്ലം: പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെകൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ കൃഷ്ണന് കുട്ടിയുടെ കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലായത്. മുഖ്യകരാറുകാരനായ കൃഷ്ണന് കുട്ടി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാളെ കണ്ടത്തൊനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.കഴിഞ്ഞ നാല് ദിവസമായി ഇയാളെ പിടികൂടുവാന്‍ സംസ്ഥാനത്തിന്‍െറ വിവിധ സ്ഥലങ്ങളിലായി പൊലീസ് സ്ക്വാഡ് രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദുരന്തത്തില്‍ അറസ്റ്റിലായ 13 പേരെ പരവൂര്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഏപ്രില്‍ പത്തിനായിരുന്നു പരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ 107 പേര് മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
