ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ മദ്യനയം വ്യാജമെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ മദ്യനയം വ്യാജമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. അവരുടെ യഥാര്‍ഥ മദ്യനയം മറ്റൊന്നാണ്. അതിന് ഉദാഹരണമാണ് ഫൈവ് സ്റ്റാര്‍ ലേബലിലെ പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകളൊക്കെ ഫൈവ് സ്റ്റാറാക്കിയാല് അവക്കെല്ലാം അനുമതി നല്‍കേണ്ടിവരും. നല്‍കിയില്ളെങ്കില്‍ സ്വാഭാവിക നീതി നടപ്പായില്ളെന്നുപറഞ്ഞ് കോടതി വഴി അവര്‍ ലൈസന്‍സ് നേടും. ഇതെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ബാബുവിനും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും അറിയാം.
മൂന്നും നാലും സ്റ്റാറുകളുള്ള ബാറുകള്‍ പൂട്ടുമെന്ന് പറഞ്ഞ് ഉടമകളെ വിരട്ടി കെ.എം. മാണി ഒരു കോടിയും കെ. ബാബു 10 കോടിയും വാങ്ങി. അടച്ച ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് പണം പിരിച്ച് കോഴയായി വാങ്ങി. കോഴപ്പണം കൈപ്പറ്റിയത് പുറത്തുപറയുമെന്ന സ്ഥിതിവന്നപ്പോള്‍ എല്ലാവര്ക്കും വീര്യം കുറഞ്ഞ മദ്യം വില്ക്കാന് അനുമതി നല്കി. സമീപഭാവിയില്‍ തന്നെ പൂട്ടിയ 732 ബാറുകളും ഫൈവ്സ്റ്റാറായി തുറന്നുപ്രവര്‍ത്തിക്കുമെന്നും വി.എസ് പറഞ്ഞു.
