Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാന്തപുരത്തിന്‍െറ നിലപാട് തെറ്റിദ്ധാരണ –എന്‍. ഷംസുദ്ദീന്
text_fieldsbookmark_border
മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കണമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആഹ്വാനം ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ തെറ്റിദ്ധാരണയുടെ ഫലമാണെന്നും അത് നീക്കാന്‍ ശ്രമിക്കുമെന്നും മണ്ണാര്‍ക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ. കല്ലാംകുഴി സംഭവം വേദനാജനകമാണ്. ഇതുവരെയില്ലാത്ത ആരോപണം ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. പ്രദേശത്ത് നിലനിന്നിരുന്ന കുടിപ്പകയുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തതാണെന്നും എം.എല്‍.എ പറഞ്ഞു. തന്‍െറ മണ്ഡലത്തില്‍ അല്ല സംഭവം നടന്നതെങ്കിലും ഇതിന്‍െറ പേരില്‍ തന്നെ വേട്ടയാടുന്നത് മറ്റൊരു ആരോപണവും ഉന്നയിക്കാന്‍ കഴിയാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
