എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്
text_fieldsതിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ബുധനാഴ്ച രാവിലെ 11ന് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ഫലം പ്രഖ്യാപിക്കും. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ മന്ത്രി പങ്കെടുക്കില്ല. ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി.
474286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും.
എസ്.എസ്.എല്‍.സി ഫലം : ഐ.ടി@സ്കൂളിന്‍െറ വിപുല സംവിധാനം
തിരുവനന്തപുരം: പ്രഖ്യാപനം കഴിഞ്ഞാലുടന്‍ എസ്.എസ്.എല്‍.സി ഫലമറിയാന്‍ ഐ.ടി അറ്റ് സ്കൂള്‍ സംവിധാനം ഒരുക്കി. www.results.itschool.gov.in, www.result.itschool.gov.in എന്നിവയില്‍ ഫലമറിയാം. saphalam 2016 ആപ്ളിക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും.
ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്കൂള്‍ പ്രോജക്ടിന്‍െറ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനോ TS
ഐ.വി.ആര്‍ സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും സംവിധാനമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ടാണ് സംവിധാനങ്ങള്‍ സജ്ജമാക്കിയത്.
