മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
text_fieldsചരല്‍ക്കുന്ന്: യു.ഡി.എഫ് മുന്നണി വിടാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനത്തില്‍ ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ പ്രതിഷേധവുമവയി യൂത്ത് കോണ്‍ഗ്രസ്. ചരല്‍ക്കുന്നിലെ യോഗം കഴിഞ്ഞിറങ്ങിയ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
യോഗ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസിന്‍്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. യോഗം കഴിഞ്ഞിറങ്ങിയ മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധത്തില്‍ ജോസഫ് എം. പുതുശേരിയുടെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. കള്ളനെന്നും കരിങ്കാലിയെന്നും വിളിച്ചാണ് പ്രവര്‍ത്തകര്‍ കേരളകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ചത്.
മുന്നണി മാറ്റത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തും പ്രതിഷേധ മാര്‍ച്ച് നടത്തി.
