Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ വധക്കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്

text_fields
bookmark_border
ജിഷ വധക്കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്
cancel
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് കൂടുതല്‍ സമയം തേടി. പ്രതി അമീറുല്‍ ഇസ്ലാം ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്.

കൊലപാതകക്കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസമാണ് അനുവദിക്കാറുള്ളത്. ഇതിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ളെങ്കില്‍ പ്രതിക്ക് സോപാധികജാമ്യം ലഭിക്കും. എന്നാല്‍, അമീറുല്‍ ഇസ്ലാമിനെതിരെ ദലിത് പീഡന നിരോധ നിയമപ്രകാരവും കേസെടുത്തതോടെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലാവധി 60 ദിവസമായി കുറഞ്ഞു.ഈ സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ കേസില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ളെന്ന് ചൂണ്ടിക്കാട്ടിയാവും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക. പ്രോസിക്യൂഷന്‍െറ ആവശ്യവും ജാമ്യാപേക്ഷയും കോടതി അടുത്തദിവസം പരിഗണിക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story