എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ടാകുമെന്ന് കെ.എം. മാണി
text_fieldsകോട്ടയം: എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ടാകുമെന്ന് കെ.എം. മാണി. കേരള കോണ്‍ഗ്രസിന് ആരോടും വിരോധമില്ല. ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. സൗമ്യമായി സമഭാവനയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തെക്കുറിച്ച് പാലായില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സി.പി.എം ക്ഷണം തള്ളാതെ മാണിയുടെ പ്രതികരണം.
എല്ലാവര്ക്കും ഞങ്ങളോട് സ്നേഹമാണ്. ആര്‍ക്കും വിരോധമില്ല. കേരള കോണ്‍ഗ്രസിന്‍െറ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. നല്ളൊരു തീരുമാനമാണ് പാര്‍ട്ടി എടുത്തിരിക്കുന്നതെന്നും മാണി പറഞ്ഞു. നേരത്തേ എന്‍.ഡി.എയുമായുള്ള സഖ്യം അജണ്ടയിലില്ളെന്ന് കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പിയും വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയാണ്. ബി.ജെ.പിയുമായി കൂട്ടുകൂടാനില്ളെന്ന് പാര്‍ട്ടി നേതൃത്വം പലതവണ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
