മദ്യനയം: തിരുത്തല്‍ ആലോചിക്കണമെന്ന് ചെന്നിത്തല; വേണ്ടെന്ന് സുധീരന്‍
text_fields
തിരുവനന്തപുരം: യു.ഡി.എഫിന്‍െറ മദ്യനയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഗുണംചെയ്തില്ളെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കുറച്ചുപേരെ സ്വാധീനിച്ചിട്ടുണ്ടാവാമെങ്കിലും അത് വേണ്ടവിധം ഗുണംചെയ്തില്ളെന്നത് യാഥാര്‍ഥ്യമാണ്. നയം തിരുത്തുന്നകാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. തിരുത്തല്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചനടക്കുമ്പോള്‍ അഭിപ്രായം പറയുമെന്നും ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം ചെന്നിത്തലയുടെ നിലപാടിനെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തള്ളി. മദ്യനയത്തില്‍ പുനരാലോചന നടത്തേണ്ട കാര്യമില്ളെന്നും യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണെന്നും സുധീരന്‍ വ്യക്തമാക്കി. മദ്യനയത്തെക്കുറിച്ചുള്ള നിലപാടില്‍ പ്രതിപക്ഷനേതാവുമായി സംസാരിക്കും.
