Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കല്‍പ്രവേശം: സര്‍ക്കാര്‍ തീരുമാനം നല്ലകാര്യമെന്ന് വെള്ളാപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്പിത സര്‍വകലാശാലയിലെയും മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി.യുടെ കീഴിലുള്ള കോളേജുകളില്‍ ഇത് ആദ്യം നടപ്പിലാക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തുല്യനീതി നടപ്പിലാക്കാന്‍ പുതിയ തീരുമാനം സഹായിക്കും. കോടികള്‍ കോഴവാങ്ങിയവരെ നിയന്ത്രിക്കണം. പ്രവേശനനിയന്ത്രണം ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും ഫീസ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു .
Next Story
