Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍.

text_fields
bookmark_border
അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍.
cancel

കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. നൗഫലാണ്​ ക്രൂരമായി മർദ്ദനമേറ്റ്​ എറാണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്​. സംഭവത്തെ തുടർന്ന്​ അടിമാലി സ്വദേശിയായ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സലീനയാണ്​ അറസ്​റ്റിലായത്​.

സംഭവം നടന്നതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്​.

തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പൊതിച്ച തേങ്ങകൊണ്ട് നിരന്തരം മര്‍ദ്ദിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏറെക്കാലമായി പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുട്ടിയുടെ അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story