കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന് വെേട്ടറ്റു
text_fieldsകണ്ണൂർ: പേരാവൂരിൽ ആർ.എസ്.എസ് പ്രവർത്തകന് വെേട്ടറ്റു. കടുക്കാപാലം ആർ.എസ്.എസ് മണ്ഡലം കാര്യവാഹക് പാലക്കാവ് സുകേഷിനാണ് വെേട്ടറ്റത്. ഉച്ചക്ക് 1.30ഒാടെയായിരുന്നു സംഭവം. തലയിലും കയ്യിലും വയറിലും വെേട്ടറ്റ സുകേഷിനെ തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുക്കാപാലത്ത് സുഹൃത്തിെൻറ വീടുപണിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് സുകേഷിന് വെട്ടേറ്റത്. അക്രമി സംഘം വീടിനു നേരെ ബോംബെറിഞ്ഞ് പരിസരത്ത് ഭീതി പടർത്തിയ ശേഷം സുകേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. സുകേഷിെൻറ സുഹൃത്തുക്കളായ സന്തോഷ്, ദീപേഷ്, അരുൺ എന്നിവർക്ക് ഇരുമ്പുവടികൊണ്ടുള്ള മർദനമേറ്റു. ബോംബേറിൽ വീടിെൻറ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്.
സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ആർ.എസ്.എസ് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന് കാക്കയങ്ങാട് മേഖലയിൽ സംഘർഷവും ബോംബേറും നടന്നതായും റിപ്പോർട്ടുണ്ട്.
