പാഠപുസ്തകം വിതരണം ചെയ്ത് പ്രതിഷേധവുമായി യൂത്ത് ലീഗ്
text_fieldsതിരൂരങ്ങാടി: സ്കൂളുകളിൽ പാഠപുസ്തകം എത്തിക്കാത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് വിദ്യാർഥികൾക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. മലപ്പുറം കൊടിഞ്ഞി ജി.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തത്. നാല്, അഞ്ച്, ഏഴ് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ കോപ്പികളാണ് വിതരണം ചെയ്തത്. സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വരെ പുസ്തകങ്ങള്‍ ലഭിച്ചിരുന്നില്ല. ഓണപ്പരീക്ഷ അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പാഠപുസ്തകത്തിന്റെ കോപ്പികള്‍ വിതരണം നടത്തിയത്.
സ്‌കൂളുകളിൽ പാഠപുസ്തകം എത്തിക്കാന്‍ കഴിയാത്ത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജി വെക്കണമെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് യു.എ റസാഖാണ് പുസ്തക വിതരണത്തിന് നേതൃത്വം നൽകിയത്.
