Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശങ്കർറെഡ്ഡി ബാർകേസ് അട്ടിമറിച്ചു, തുടരന്വേഷണം വേണം - സുകേശൻ
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാർകോഴക്കേസ് വിജിലൻസ് മുൻഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചുവെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. സുകേശൻ. ബാർകോഴക്കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് വിജിലൻസ് എസ്.പി സുകേശൻ മുൻ ഡയറക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുൻമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാംവസ്തുത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ശങ്കർ റെഡ്ഡി അനുവദിച്ചില്ല. കേസ് ഡയറിയിൽ നിർബന്ധിച്ച് കൃത്രിമം കാണിച്ചു എന്നും സുകേശൻ ആരോപിക്കുന്നു. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തുടരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സുകേശന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കും.
Next Story
