Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ അപകടം: നേട്ടം കെ.എസ്.ആര്‍.ടി.സിക്ക്

text_fields
bookmark_border
ട്രെയിൻ അപകടം: നേട്ടം കെ.എസ്.ആര്‍.ടി.സിക്ക്
cancel

കൊച്ചി: അങ്കമാലി അപകടത്തത്തെുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായപ്പോള്‍ നേട്ടമായത് കെ.എസ്.ആര്‍.ടി.സിക്ക്. എറണാകുളം ഡിപ്പോയില്‍ നിന്ന് മാത്രം കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് 12 അധിക സര്‍വിസാണ് കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച നടത്തിയത്. കലക്ഷന്‍ കുറഞ്ഞ റൂട്ടുകള്‍ റദ്ദാക്കിയും ദീര്‍ഘദൂര, സ്പെഷല്‍ സര്‍വിസുകള്‍ നടത്തി. തിരുവനന്തപുരത്തുനിന്ന് എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്ക് 13 സ്പെഷല്‍ സര്‍വിസ് നടത്തി. കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരിയിലേക്ക് രണ്ടും പാലക്കാട്ടുനിന്ന് തൃശൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് 28ഉം സ്പെഷല്‍ സര്‍വിസ് നടത്തി.

പാലക്കാട് ഡിപ്പോയില്‍ ഞായറാഴ്ച മാത്രം നാല് ലക്ഷം രൂപയുടെ അധിക കലക്ഷനാണ് ലഭിച്ചത്. ജില്ലയില്‍ ആകെ ആറലക്ഷം രൂപയുടെ വര്‍ധനയുണ്ടായെന്നും അധികൃതര്‍ പറഞ്ഞു. തൃശൂരില്‍നിന്ന് തിങ്കളാഴ്ച എറണാകുളത്തേക്ക് അഞ്ച് സ്പെഷല്‍ സര്‍വിസാണ് നടത്തിയത്. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി, ഗുരുവായൂര്‍ -തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം -നിലമ്പൂര്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ റദ്ദാക്കിയതോടെ ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെയാണ് ആശ്രയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story