Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തല കലത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരനെ രക്ഷിച്ചു
text_fieldsbookmark_border
കൊച്ചി: തല കലത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരനെ ഫയർഫോഴ്സ് രക്ഷിച്ചു. രാവിലെ 11 മണിയോട് കൂടി കുന്നുകര വയൽക്കര, ഇട്ടിയോടത്ത് വീട്ടിൽ, സഗീർ -ഹസീന ദമ്പതികളുടെ മകൻ വീടിനുളളിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ശ്രീ നാരായണ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എത്തിച്ചു. ഇവിടുത്തെ ഡോക്ടർ മാരുടെയും നഴ്സുമാരുടെയും സംയോജിതമായ പരിശ്രമം മൂലം കുട്ടി അപകട നില തരണം ചെയ്തു. പറവൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ്ന്റെ സഹായത്തോടെ കലം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
Next Story
