Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ പനീര്‍ശെല്‍വത്തെപ്പോലെ –ചെന്നിത്തല

text_fields
bookmark_border
പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ പനീര്‍ശെല്‍വത്തെപ്പോലെ –ചെന്നിത്തല
cancel


ആലപ്പുഴ: ജയലളിതക്ക് മുന്നില്‍ കുമ്പിട്ടുനില്‍ക്കുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പോലെയാണ് പിണറായി മന്ത്രിസഭയിലെ അംഗങ്ങളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഡി.സി.സി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ നയങ്ങളില്‍ പിണറായിയും മോദിയും മത്സരിക്കുകയാണ്. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രി കൈവശപ്പെടുത്തുന്നതു പോലെയാണ് മുഖ്യമന്ത്രിയും. സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്ക് ഒരു പ്രാധാന്യവും ഇല്ലാതായി. സമാന്തര സെക്രട്ടേറിയറ്റായി മാറിയ എ.കെ.ജി സെന്‍ററിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഡെന്‍റല്‍-മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഫീസ് വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ജനവികാരം ശക്തമാക്കും. സര്‍ക്കാര്‍ അധികാരത്തില്‍ എത്തി മൂന്നുമാസം കഴിഞ്ഞപ്പോള്‍  65 കൊലപാതകങ്ങള്‍ നടന്നു. ജനങ്ങളോട് മാപ്പുചോദിക്കുന്ന ഡി.ജി.പി നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story