ഫസല്‍ വധം: കാരായിമാര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവില്ല
text_fieldsകൊച്ചി: ഫസല്‍ വധക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. രാജന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന് തലശ്ശേരി നഗരസഭാ ചെയര്‍മാനുമായ സാഹചര്യത്തില്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈകോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്താനിടയായ സാഹചര്യത്തില്‍ മാറ്റമില്ലാതിരിക്കെ സ്വമേധയാ ഉണ്ടാക്കിയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇളവനുവദിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സുനില്‍ തോമസിന്‍െറ ഉത്തരവ്.
ജാമ്യത്തിലെ പ്രധാന വ്യവസ്ഥയാണ് ഇളവുചെയ്യാന്‍ ഹരജിക്കാര്‍ ആവശ്യപ്പെട്ടതെന്നും ഇത് അനുവദിക്കരുതെന്നും സി.ബി.ഐ അറിയിച്ചു. ജാമ്യം നല്കുമ്പോള് വ്യവസ്ഥ ചുമത്താന്‍ കാരണമായ സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലാത്തതിനാല് ആവശ്യം അനുവദിക്കില്ളെന്ന് കോടതി വ്യക്തമാക്കി.
