Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതിരാഷ്ട്രീയം ഇടതുപക്ഷം മനസ്സിലാക്കിയത് അപൂര്‍ണമായി –ബിനോയ് വിശ്വം

text_fields
bookmark_border
ജാതിരാഷ്ട്രീയം ഇടതുപക്ഷം മനസ്സിലാക്കിയത് അപൂര്‍ണമായി –ബിനോയ് വിശ്വം
cancel

ചെന്നൈ: ജാതിരാഷ്ട്രീയം ഇടതുപക്ഷം മനസ്സിലാക്കിയിട്ടുള്ളത് അപൂര്‍ണമായാണെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസിന് ശിവസേനയും രണ്‍ബീര്‍ സേനയുമായി സാമ്യമുണ്ടെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തികനയങ്ങളില്‍ മാറ്റം വരാത്തിടത്തോളം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ സി.പി.ഐക്ക് എതിര്‍പ്പാണ്. മുഖ്യമന്ത്രിയെ തീരുമാനിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ളെന്ന് ബിനോയ് പറഞ്ഞു. സരിതയെ പൊന്നുപോലെ കൊണ്ടുനടന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ബിനോയ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ ദലിത് സ്നേഹം പ്രകടിപ്പിച്ച് നടത്തിയ പ്രസംഗം തട്ടിപ്പാണ്. അംബേദ്കറെ കൂട്ടുപിടിച്ച് മോദി നടത്തിയ സംവരണ അനുകൂല പ്രസംഗം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ ദലിത് വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമാണ്. ഗോള്‍വാള്‍ക്കറുടെയും ആര്‍.എസ്.എസിന്‍െറയും സംവരണവിരുദ്ധ നിലപാടുകള്‍തന്നെയാണ് ബി.ജെ.പിയും മോദിയും തുടരുന്നത്. യഥാര്‍ഥ സംവരണ അനുകൂലികളെങ്കില്‍ ഗോള്‍വാള്‍ക്കറെയും വിചാരധാരയെയും മോദി തള്ളിപ്പറയണം.
സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിമാരായ സുബ്ബരായനും വീരപാണ്ഡ്യനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story