Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എച്ച്.എസ്.സി അധ്യാപകര്‍ക്ക് ശമ്പള വര്‍ധന

text_fields
bookmark_border

തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം.  16180-29180 ശമ്പള സ്കെയിലില്‍ നിയമിതരായവരും ആഴ്ചയില്‍ 12 മണിക്കൂറോ കൂടുതലോ ജോലിഭാരമുള്ളതുമായ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ നോണ്‍ വൊക്കേഷനല്‍ (ജൂനിയര്‍) അധ്യാപകര്‍ക്കും 20740-36140 എന്ന ശമ്പള സ്കെയില്‍ നല്‍കി നോണ്‍ വൊക്കേഷനല്‍ (സീനിയര്‍) അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കും. പുതുതായി അനുവദിച്ച അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒന്നു മാത്രം. നാലെണ്ണം എയ്ഡഡാണ്. ഗവ. കോളജ് നിലമ്പൂര്‍, എന്‍.എസ്.എസ്് കപ്പൂര്‍, നജ്മുല്‍ഹുദ ഓര്‍ഫനേജ് കാട്ടിലങ്ങാടി മലപ്പുറം, എസ്.എന്‍ ട്രസ്റ്റ് പാമ്പനാര്‍ ഇടുക്കി, സി.എസ്.ഐ ആര്‍ട്സ് ആന്‍ഡ് സയന്‍സ് മുളയറ എന്നിവക്കാണ് അനുമതി.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story