Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സരിതയുടെ വിവാദ കത്ത് ഹാജരാക്കുന്നതിനുള്ള സ്റ്റേ നീട്ടി

text_fields
bookmark_border
സരിതയുടെ വിവാദ കത്ത് ഹാജരാക്കുന്നതിനുള്ള സ്റ്റേ നീട്ടി
cancel


കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ജയിലില്‍ എഴുതിയ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമീഷന്‍ ഉത്തരവിന്‍മേലുള്ള സ്റ്റേ ഹൈകോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കത്ത് ഹാജരാക്കാന്‍ തനിക്ക് ബാധ്യതയില്ളെന്നും നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സരിത നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. നേരത്തേ കമീഷന്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്വകാര്യസ്വഭാവം ഉള്ളതിനാലും ഉള്ളടക്കം കമീഷന്‍െറ പരിഗണനയിലുള്ള കാര്യമല്ലാത്തതിനാലും കത്ത് ഹാജരാക്കാന്‍ തടസ്സമുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
അഭിഭാഷകന് കക്ഷിയായ താന്‍ എഴുതി നല്‍കിയ കത്തിലെ ഉള്ളടക്കം കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തേണ്ടതില്ലാത്തതും തങ്ങള്‍ തമ്മിലെ സ്വകാര്യ ആശയ വിനിമയം മാത്രമാണെന്നും തെളിവ് നിയമത്തിന്‍െറ 126ാം വകുപ്പ് പ്രകാരം ഇത്തരം  കാര്യങ്ങള്‍ ഹാജരാക്കാന്‍ കോടതിക്കോ മറ്റ് ഫോറങ്ങള്‍ക്കോ ആവശ്യപ്പെടാനാകില്ളെന്നും ഹരജിയില്‍ പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story