Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയരാജന്‍റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ -ചെന്നിത്തല

text_fields
bookmark_border
ജയരാജന്‍റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ -ചെന്നിത്തല
cancel

തൃശൂർ: കതിരൂർ മനോജ് വധക്കേസിലെ പി. ജയരാജന്‍റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ എന്ന് ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല. കൊലക്കേസ് പ്രതികൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജവം സി.പി.എം കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഉന്നതരായ നേതാക്കന്മാർ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും കൂട്ടുനിൽക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. അക്രമങ്ങളിൽ നിന്ന് കേരളത്തിലെ സി.പി.എം പിന്മാറണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ജയരാജനെ അറസ്റ്റ് ചെയ്തതിന്‍റെ ഉത്തരവാദിത്തം കേരളാ സർക്കാരിന്‍റെയോ പൊലീസിന്‍റെയോ തലയിൽ കെട്ടിവെക്കാനാവില്ല. സംസ്ഥാന സർക്കാരിനോട് ചോദിച്ചിട്ടല്ല സി.ബി.ഐ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story