Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിജി തോംസണിന് കാലാവധി നീട്ടി നൽകിയില്ല; പി.കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി
text_fieldsbookmark_border
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി പി.കെ മൊഹന്തിയെ മന്ത്രിസഭാ യോഗം നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫിബ്രവരി 28 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിയമസഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ജിജി തോംസണിന് മൂന്നു മാസത്തേക്കുകൂടി കാലാവധി നീട്ടിനൽകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ ആ തീരുമാനം മാറ്റുകയായിരുന്നു.
1980 ബാച്ചുകാരനായ മൊഹന്തിക്ക് ചീഫ് സെക്രട്ടറി പദത്തിൽ രണ്ടു മാസം കാലവധിയേ ഉണ്ടാകൂ. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇന്‍ ഗവണ്‍മെൻറ്(ഐ.എം.െജ) ഡയറക്ടറാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പി.കെ മൊഹന്തി.ജിജി തോംസണ്‍ സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി) ചെയര്‍മാനായി തുടരും.
Next Story
