Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള മാര്‍ച്ചിന് ഉജ്ജ്വല സമാപനം

text_fields
bookmark_border
നവകേരള മാര്‍ച്ചിന് ഉജ്ജ്വല സമാപനം
cancel

തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നാരംഭിച്ച സി.പി.എമ്മിന്‍െറ നവകേരള മാര്‍ച്ചിന് ഉജ്ജ്വല സമാപനം. സംഘടനാശക്തി വിളിച്ചോതി പതിനായിരങ്ങളെ അണിനിരത്തിയ സി.പി.എം ശംഖ്മുഖം കടപ്പുറം അക്ഷരാര്‍ഥത്തില്‍ ചുവപ്പിച്ചു.
കഴിഞ്ഞദിവസം അന്തരിച്ച സംഘാടകസമിതി ചെയര്‍മാനായിരുന്ന കവി ഒ.എന്‍.വി. കുറുപ്പിന്‍െറ സ്മരണക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് സമാപന സമ്മേളനം ആരംഭിച്ചത്. പാര്‍ട്ടി  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.  ജനുവരി 15ന് കാസര്‍കോട്ട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ജില്ലയില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് അനുഭാവികള്‍ ശംഖ്മുഖത്തേക്ക് ഒഴുകിയത്തെുകയായിരുന്നു. അഞ്ച് മണിയോടെ എത്തിയ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയനെ തുറന്ന ജീപ്പിലാണ് പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story