മാധ്യമം സബ് ബ്യൂറോയില്‍ കയറി ലേഖകനെ മര്‍ദിച്ചു
text_fields
കൊണ്ടോട്ടി: മാധ്യമം സബ് ബ്യൂറോയില്‍ കയറി രണ്ടുപേര്‍ ലേഖകനെ മര്‍ദിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊണ്ടോട്ടിയിലെ ‘മാധ്യമം’ സബ്ബ്യൂറോയിലത്തെി ഇവര്‍ ലേഖകന്‍ കരീം ചേലേമ്പ്രയെ മര്‍ദിച്ചത്. ഇദ്ദേഹത്തിന്‍െറ മൂക്കിന് പരിക്കേറ്റു. മുഖത്തേക്ക് മുളകുപൊടി എറിഞ്ഞതിന് ശേഷമായിരുന്നു മര്‍ദനം. തങ്ങള്‍സ് റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി, ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഓറഞ്ച് വില്‍പന നടത്തുന്ന രംഗം ലേഖകന്‍ ഫോട്ടോ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കരുതെന്ന ആവശ്യവുമായി വൈകുന്നേരം മൂന്നുപേര്‍ ബ്യൂറോയില്‍ എത്തിയിരുന്നു. മാന്യമായി സംസാരിച്ച ഇവരോട് വാര്‍ത്ത കൊടുക്കുന്നില്ളെന്നും പറഞ്ഞിരുന്നു. പിന്നീടാണ് മറ്റ് രണ്ടുപേരത്തെി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. കടകള്‍ അടച്ച സമയമായതിനാല്‍ സമീപത്തൊന്നും ആളില്ലായിരുന്നു. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.