Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീകൃഷ്ണ കോളജ് ദുരന്തം: വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

text_fields
bookmark_border
ശ്രീകൃഷ്ണ കോളജ് ദുരന്തം: വിദ്യാര്‍ഥിനിയുടെ നില ഗുരുതരം
cancel

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി ലയനയുടെ നില ഗുരുതരമായി തുടരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ലയന ന്യൂറോ ഐ.സി.യുവിലെ വെന്‍റിലേറ്ററിലാണ്. ആളൂര്‍ പാമ്പുങ്ങല്‍ ബാഹുലേയന്‍െറ മകളായ ലയന ബി.എ സംസ്കൃതം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഗുരുതര പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിനി കാണിപ്പയ്യൂര്‍ കാണിപ്പയ്യൂര്‍ വീട്ടില്‍ സുരേഷിന്‍െറ മകള്‍ സുധിലക്ക് നട്ടെല്ലിനും കാലിനും വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. നിസ്സാര പരിക്കേറ്റ ഹരിതയെ ചികിത്സക്കുശേഷം വിട്ടയച്ചു. പരിക്കേറ്റ് ചൂണ്ടല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയെ അമല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെയാണ് ശ്രീകൃഷ്ണ കോളജില്‍ ഡി സോണ്‍ കലോത്സവത്തിനിടെ മരം കടപുഴകി വീണത്.
വിദ്യാര്‍ഥികള്‍ കാമ്പസിലെ വൈശാലിപ്പാറയുടെ മുകളില്‍ ഇരിക്കുമ്പോള്‍ ശക്തിയായ കാറ്റില്‍ സമീപത്തെ മട്ടി മരം കടപുഴകുകയായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story