Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീലക്കുറുക്കന്‍ പ്രയോഗം: കെ.സി. ജോസഫിനെതിരെ നടപടി ആവശ്യപ്പെട്ട ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
നീലക്കുറുക്കന്‍ പ്രയോഗം: കെ.സി. ജോസഫിനെതിരെ നടപടി ആവശ്യപ്പെട്ട ഹരജി ഹൈകോടതി തള്ളി
cancel

കൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ ഫേസ്ബുക് പരാമര്‍ശം നടത്തിയ മന്ത്രി കെ. സി. ജോസഫിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഉത്തരവിടാനാകില്ളെന്ന് ഹൈകോടതി.  ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ നീലക്കുറുക്കന്‍’ ആണെന്ന് കെ.സി. ജോസഫ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിന്‍െറ പേരില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സാധാരണനിലയില്‍ ഈ പരാതി ചീഫ് ജസ്റ്റിസിന് കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസില്‍നിന്ന് തീരുമാനമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് യൂനിയന്‍ കോടതിയെ സമീപിച്ചത്. അഡ്വക്കറ്റ് ജനറലിന് സ്വമേധയായോ പരാതിയുടെ അടിസ്ഥാനത്തിലോ നടപടിക്ക് ശിപാര്‍ശ ചെയ്യാം. അല്ളെങ്കില്‍ കോടതിയോട് സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കാം. കോടതിക്ക് നേരിട്ട് പരാതി നല്‍കുകയാണ് ഹരജിക്കാര്‍ ചെയ്തതെന്ന് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ആ പരാതിയില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസാണ്. ഈ സാഹചര്യത്തില്‍ പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ കോടതിയോട് ആവശ്യപ്പെടാനാകില്ളെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കി ഉത്തരവിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story