Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള കോൺഗ്രസിൻെറ മാർച്ചിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ കേരള കോൺഗ്രസ് എം നടത്തുന്ന റബ്ബർ വിലയിടിവിനെതിരെയുള്ള മാർച്ചിൽ പി.ജെ ജോസഫ് വിഭാഗം പങ്കെടുത്തില്ല. പി.ജെ ജോസഫ് മാണി കോൺഗ്രസുമായി അകലുന്നു എന്ന വാർത്തകൾക്കിടെയാണ് ജോസഫ് വിഭാഗം നേതാക്കളുടെ വിട്ടുനിൽക്കൽ. കെ.എം മാണിയും ജോസ് കെ. മാണിയും മാർച്ചിൽ പങ്കെടുത്തു.
അതേസമയം, കേരള കോൺഗ്രസ് എമ്മിൽ പിളർപ്പുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എം മാണി വ്യക്തമാക്കി. പാർട്ടിയിൽ ഒരു തരത്തിലുള്ള അനൈക്യവും ഇല്ല. ഡൽഹിയിൽ മാർച്ച് ഉദ്ഘാടനം ചെയ്യുവെ മാണി വ്യക്തമാക്കി.
നിയമസഭ നടക്കുന്നതുകൊണ്ടാണ് എം.എൽ.എമാരോട് ഡൽഹിയിൽ എത്തേണ്ട എന്ന് നിർദേശം നൽകിയത്. താൻ മാത്രമാണ് പങ്കെടുക്കുന്നത്. കേരള കോൺഗ്രസിലെ മറ്റ് എല്ലാ മുതിർന്ന നേതാക്കളും റാലിക്ക് എത്തിയിട്ടുണ്ട്. പാർട്ടിയിൽ പിളർപ്പുണ്ട് എന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും മാണി പറഞ്ഞു.
Next Story
